
പത്തനംതിട്ട(pathanamthitta) പന്തളത്ത് പശു(cow)വിന് പേവിഷബാധ(rabies)യെന്ന് സംശയം. തെക്കേമണ്ണിൽ സന്തോഷ് കുമാറിൻ്റെ പശുവാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്. അതേസമയം പശുവിന് പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
കൈപ്പുഴ തെക്കേമണ്ണിൽ സന്തോഷ് കുമാറിൻ്റെ പശുവിനാണ് പേ വിഷബാധയുടെ രോഗലക്ഷണങ്ങൾ കാണിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നീട് കഴിഞ്ഞ മൂന്നുദിവസമായി പശു തീറ്റ എടുക്കുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ മൃഗാശുപത്രിയിൽ വിവരം അറിയിച്ചു.
രണ്ടേകാൽ വയസ്സുള്ള പശു 6 മാസം ഗർഭിണിയാണ്. പശു പേവിഷബാധയുടെ രോഗലക്ഷണങ്ങൾ കാണിച്ച സാഹചര്യത്തിൽ സ്ഥലത്തെ മറ്റു മൃഗങ്ങളെയും മൃഗസംരക്ഷണ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ പേവിഷ ബാധ ലക്ഷണങ്ങൾ ഉള്ള നായ്ക്കളെ കണ്ടതായും അറിവില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം
സന്തോഷിന്റെ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here