സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യാഗ്രഹ സമരം തുടരുന്നു

കാരക്കാമല കോൺവെൻറിലെ വിവേചനങ്ങൾക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. വെള്ളമുണ്ട പോലീസ് മദർ സൂപ്പീരിയറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല.

സിസ്റ്റർ ലൂസി കളപ്പുര കാരാക്കാമല FCC മഠത്തിന് മുന്നിൽ സത്യാഗ്രഹമിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 8 ദിവസങ്ങൾ പിന്നിടുകയാണ്. മഠത്തിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങളിലും വിവേചനങ്ങളിലും പ്രതിഷേധിച്ചാണ് ലൂസി കളപ്പുര സമരം തുടങ്ങിയത്.

മഠത്തിൽ നിന്ന് ഭക്ഷണം നൽകുന്നില്ലെന്നും താമസിക്കുന്ന മുറിയിലെ വാതിലുകൾ തകർത്തെന്നുമാണ് പരാതി. വെള്ളമുണ്ട പോലീസ് മഠം അധികൃതരുമായി ചർച്ച നടത്തിയെങ്കിലും സിസ്റ്ററുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. മദർ സുപ്പീരിയർ സത്യഗ്രഹസമരം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സിസ്റ്റർ ലൂസി കളപ്പുര കുറ്റപ്പെടുത്തി.

ഇത് രണ്ടാം തവണയാണ് ലൂസി കളപ്പുര മഠത്തിന് മുന്നിൽ സത്യാഗ്രഹമിരിക്കുന്നത്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മ‌‌ഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതിയുടെ ഉത്തരവുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News