Mango: മാമ്പഴം മോഷ്ടിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് മാമ്പഴം(mango) മോഷ്ടിച്ച കേസിൽ പൊലീസ്(police) ഉദ്യോഗസ്ഥനെതിരെ നടപടി. ഇടുക്കി എ ആർ ക്യാംപിലെ(ar camp) സിവിൽ പൊലീസ്(civil police) ഉദ്യോഗസ്ഥൻ വണ്ടാൻപതാൽ സ്വദേശി പി.വി ഷിഹാബിനെയാണ് സസ്പെൻഡ്‌(suspend) ചെയ്തതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്.

കാഞ്ഞിരപ്പള്ളി പൊലീസ് ഷിഹാബിനെതിരെ കേസെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ടൗണിൽ പഴക്കട നടത്തുന്ന നാസറിന്റെ പരാതിയിലാണ് കേസ്. കോട്ടയം മെഡിക്കൽ കോളജിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഷിഹാബ് കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്കാണ് 10 കിലോ മാമ്പഴം മോഷ്ടിച്ചത്.

ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.

രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസ്സിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസ്സര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കടയ്ക്ക് മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here