നോർക്ക പ്രതിനിധികൾ ലണ്ടനിൽ | P. Sreeramakrishnan

ലോക കേരളസഭ യൂറോപ്പ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ നോർക്ക റസിഡന്റ് വൈസ്-ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ , ഹരികൃഷ്ണൻ നമ്പൂതിരി , അജിത് കൊളാശ്ശേരി എന്നിവർ ലണ്ടനിൽ എത്തി. ലോകകേരളസഭ യൂറോപ്പ് മേഖലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച ലണ്ടനിൽ നടക്കും.

പ്രതിനിധി സമ്മേളനത്തിൽ പ്രവാസി മലയാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു വിവിധ തൊഴിൽ മേഖലകളിൽ നിന്ന് നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇനിയുള്ള ദിവസങ്ങളിൽ നോർക്ക പ്രതിനിധികൾ പ്രവാസി സംഘടനകളുടെ നേതാക്കളുമായി ചർച്ചകൾ നടത്തും .

പ്രതിനിധി സമ്മേളനത്തിലും പ്രവാസി പൊതുസമ്മേളനത്തിലും പങ്കെടുക്കുവാനും പ്രവാസികളോട് സംവദിക്കുവാനും മുഖ്യന്ത്രിയും , മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി എന്നിവരും ശനിയാഴ്ച ലണ്ടനിൽ എത്തും.

പ്രവാസി പൊതുസമ്മേളനത്തിലും അതോടനുബന്ധിച്ചു അണിയിച്ചൊരുക്കുന്ന കേളീരവം കലാസാംസ്കാരിക പരിപാടിയിലും പങ്കെടുത്തു പരിപാടികൾ വൻ വിജയം ആക്കണമെന്ന് എല്ലാ പ്രവാസികളോടും സംഘാടക സമിതി അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News