ചികിത്സാപ്പിഴവ് ; അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഡോക്ടർമാരെ ചികിത്സയില്‍ നിന്ന് തടയണമെന്ന് ബന്ധുക്കള്‍ | Palakkad

പാലക്കാട് തങ്കം ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ഡോക്ടർമാരെ ചികിത്സയിൽ നിന്ന് തടയണമെന്ന് മരിച്ചവരുടെ ബന്ധുക്കൾ.ഡോക്ടർമാരുടെ അറസ്റ്റുണ്ടായത് സർക്കാർ ഒപ്പം നിന്നത് കൊണ്ടെന്നും ബന്ധുക്കൾ പ്രതികരിച്ചു. മരിച്ച അമ്മയുടെയും കുഞ്ഞിൻറെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.

പ്രസവത്തെ തുടർന്നു മരിച്ച നവജാത ശിശുവിനെയും അമ്മയെയും ചികിത്സിച്ച തങ്കം ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സൗത്ത് പോലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി.

ചികിത്സാ പിഴവുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലോടെ കുടുംബത്തിന്റെ ആരോപണം ശരിവെച്ചെന്ന് ഭർത്താവ് രഞ്ജിത്ത് പറഞ്ഞു.രണ്ടു മരണങ്ങളിലും ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ജൂലൈ നാലിനാണ് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത്. ജൂലൈ 2 നാണ് നവജാത ശിശു മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News