CPIM: കൊൽ‌ക്കത്തയിൽ സിപിഐ എം ഒരുക്കിയ പുസ്തക വിൽപ്പന സ്റ്റാൾ തൃണമൂൽ അക്രമിസംഘം തകർത്തു

ദുർഗാ പൂജാ ഉത്സവത്തോടനുബന്ധിച്ച് കൊൽ‌ക്കത്തയിൽ സിപിഐ എം(CPIM) ഒരുക്കിയ പുസ്തക വിൽപ്പന സ്റ്റാൾ തൃണമൂലുകാർ(trinamool) നശിപ്പിച്ചു. മമത സർക്കാരിന്റെ വൻ അഴിമതിയ്ക്കും അക്രമത്തിനുമെതിരായി അവിടെ പതിച്ചിരുന്ന പോസ്റ്ററുകളും കീറി കളഞ്ഞു.

അതിക്രമത്തിനെതിരെ പാർട്ടി നടത്തിയ പ്രതിഷേധ പരിപാടി പൊലീസ് തടയുകയും പാർട്ടി കൊൽക്കത്ത ജില്ലാ സെക്രട്ടറി കലോൾ മജുംദാർ, പ്രമുഖ അഭിഭാഷകനും രാജ്യസഭായംഗവുമായ വികാസ് ഭട്ടാചര്യ, പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ കമലേഷ് ഭട്ടാചര്യ എന്നിവരുൾപ്പടെ നിരവധി നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റു ചെയ്യുകയും ചെയ്തു.

പാർട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉൾപ്പടെ നിരവധി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധം ശക്തമാക്കിയതോടെ അറസ്റ്റു ചെയ്തവരെ വിട്ടയച്ച് തകർത്ത സ്റ്റാൾ പുന:സ്ഥാപിച്ചു. സ്റ്റാൾ തകർത്തതിന് തൃണമൂൽ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News