Prabhulal Prasannan: രോഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട വ്യക്തി; പ്രഭുലാൽ പ്രസന്നൻ യാത്രയായി…

മാലിഗ്നന്റ് മെലോമ എന്ന സ്‌‌കിൻ കാൻസറിനോട് പൊരുതി ജീവിച്ച ആലപ്പുഴ സ്വദേശി പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് പ്രഭുലാൽ.

വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ചികിത്സയിലായിരിക്കെയാണ് പ്രഭുലാലിന്റെ മരണം. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു.

ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്ത് കറുത്ത മറുകിന്റെ നേരിയ അടയാളം ഉണ്ടായിരുന്നു. പിന്നീട് അത് വളർന്നു തുടങ്ങുകയായിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന അപൂർവ രോഗമാണ് പ്രഭുലാലിനെ ബാധിച്ചതെന്നാണ് ഡോക്‌ടർമാർ(doctors) വ്യക്തമാക്കിയത്. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാൽ പ്രസന്നൻ(prabhulal prasannan) കലാരംഗത്തും സജീവമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here