Cricket: ലെജൻഡ്സ് ക്രിക്കറ്റ് ലീഗ്; ആരാകും ജേതാക്കൾ? ഇന്നറിയാം

ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനിലെ ജേതാക്കളെ ഇന്നറിയാം. ഭിൽവാര കിങ്സ് – ഇന്ത്യ ക്യാപിറ്റൽസ് പോരാട്ടം രാത്രി 7:30 ന് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കും.

ഇർഫാൻ പത്താൻ(irfan pathan) നയിക്കുന്ന ഭിൽവാര കിങ്സ് ടീമിൽ മലയാളി പേസർ എസ് ശ്രീശാന്ത്, ഷെയ്ൻ വാട്സൺ, യൂസുഫ് പത്താൻ തുടങ്ങിയ താരങ്ങൾ ഉണ്ട്. ഗൗതം ഗംഭീറാണ് ഇന്ത്യാ ക്യാപിറ്റൽസിന്റെ നായകൻ.

റോസ് ടെയ്ലർ, ആഷ്ലി നഴ്സ്, മിച്ചൽ ജോൺസൺ, ഡ്‌വെയ്ൻ സ്മിത്ത് എന്നിവർ ഉൾപെട്ടതാണ് ഇന്ത്യാ ക്യാപിറ്റൽസ്. നേരത്തെ ടീമുകൾ 2 തവണ മുഖാമുഖം വന്നപ്പോഴും ഇന്ത്യ ക്യാപിറ്റൽസിനായിരുന്നു ജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel