ശ്രീശങ്കറിന് സംസ്ഥാന സർക്കാർ ജോലി നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനം : മന്ത്രി മുഹമ്മദ് റിയാസ് | P A Muhammad Riyas

ഒളിമ്പ്യൻ ശ്രീശങ്കറിനെ മന്ത്രി മുഹമ്മദ് റിയാസ് വീട്ടിലെത്തി അനുമോദിച്ചു.ശ്രീശങ്കറിന് സംസ്ഥാന സർക്കാർ ജോലി നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

പത്തുമണിയ്ക്കാണ് മന്ത്രി മുഹമ്മദ് റിയാസ് യാക്കരയിലെ ശ്രീശങ്കറിന്റെ വീട്ടിലെത്തിയത്. കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ നേട്ടത്തിൽ മന്ത്രി ശ്രീശങ്കറിനെ അഭിനന്ദിച്ചു. പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ പ്രതീക്ഷയാണ് ശ്രീശങ്കറെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ശ്രീശങ്കറിന് ജോലി നൽകുന്നതിനായെടുത്ത തീരുമാനങ്ങൾ വേഗത്തിലാക്കും. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ഡിവൈഎഫ്ഐ ഭാരവാഹികൾ തുടങ്ങിയവരും മന്ത്രിയോടൊപ്പം ശ്രീ ശങ്കറിന്റെ വീട്ടിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here