അധ്യക്ഷ തെരഞ്ഞെടുപ്പ് ; അങ്കലാപ്പിലായി നേതൃത്വം | Congress

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അങ്കലാപ്പിലായി ദേശീയ നേതൃത്വം.തരൂരിനെതിരെ രഹസ്യവും പരസ്യവുമായി നേതാക്കള്‍ രംഗത്തെത്തിയതോടെ വലിയ പിന്തുണയല്ല, സാധാരണ പ്രവര്‍ത്തകരുടെ വോട്ടിലാണ് പ്രതീക്ഷയെന്ന നിലപാട് തരൂരും വ്യക്തമാക്കി.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കിയ കെ മുരളീധരന്‍ തരൂരിനോട് സ്നേഹമുണ്ട്, പക്ഷേ വോട്ട് ഖാര്‍ഗെയ്ക്കാണെന്നും പറഞ്ഞു. ഇതിനിടെ തരൂര്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടു.

തന്‍റെ വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ; കെ മുരളീധരന്‍

തന്‍റെ വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെന്ന് വ്യക്തമാക്കി കെ മുരളീധരന്‍.തരൂരിനോട് സ്നേഹമുണ്ട്, പക്ഷേ വോട്ട് ഖാര്‍ഗെയ്ക്കാണ്. ശശി തരൂരിന് സാധാരണ പ്രവര്‍ത്തകരുമായി ബന്ധമില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here