നവരാത്രി പൂജയ്ക്ക് ഒരുക്കാം കടലച്ചുണ്ടൽ സ്പെഷ്യൽ റെസിപ്പി

കടലച്ചുണ്ടൽ

1. വെള്ളക്കടല – ഒരു കപ്പ്

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ‌

3. കനം കുറച്ചരിഞ്ഞ തേങ്ങാക്കൊത്ത് – മൂന്നു വലിയ സ്പൂൺ

4. കടുക് – ഒരു ചെറിയ സ്പൂൺ

5. കറിവേപ്പില – മൂന്നു തണ്ട്

വറ്റൽമുളക് – നാല്, രണ്ടായി മുറിച്ചത്

6. കായംപൊടി – രണ്ടു നുള്ള്

പാകം ചെയ്യുന്ന വിധം

∙ കടല കഴുകി വൃത്തിയാക്കി എട്ട് മണിക്കൂർ കുതിർത്ത ശേഷം, അതേ വെള്ളത്തിൽ തന്നെ അൽപം ഉപ്പ് ചേർത്തു വേവിച്ചു വയ്ക്കുക.

∙ ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു ചേർത്ത് ഇളംചുവപ്പു നിറത്തിൽ മൂപ്പിച്ചു കോരിവയ്ക്കണം.

∙ അതേ എണ്ണയിൽ കടുകു മൂപ്പിച്ച ശേഷം കറിവേപ്പിലയും വറ്റൽമുളകും മൂപ്പിച്ച്, വേവിച്ചു വച്ചിരിക്കുന്ന കടലയും തേങ്ങാക്കൊത്തും ചേർത്തു നന്നായി ഇളക്കി ചെറുതീയിൽ വയ്ക്കുക.

∙ കായംപൊടിയും ചേർത്തിളക്കി വാങ്ങാം.

∙ തേങ്ങാക്കൊത്തിനു പകരം തേങ്ങ ചുരണ്ടിയതും ഉപയോഗിക്കാം. വെളിച്ചെണ്ണ ചൂടാക്കി തേങ്ങ ചേർത്തു നിറം മാറാതെ വറുത്ത്, അതിലേക്കു കറിവേപ്പിലയും മറ്റും ചേർത്തു തയാറാക്കിയാൽ മതിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News