
കോളിഫ്ളവർ ബാറ്റർ ഫ്രൈ
1. കോളിഫ്ളവർ – അരക്കിലോ
2. സോയാസോസ് – ഒരു വലിയ സ്പൂൺ
3. ൈമദ – മുക്കാൽ കപ്പ്
കോൺഫ്ളവർ – മുക്കാൽ കപ്പ്
സോഡാ ബൈ കാർബണേറ്റ് – കാൽ െചറിയ സ്പൂൺ
4. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. മുട്ടവെള്ള അടിച്ചത് – രണ്ടു മുട്ടയുടേത്
6. എണ്ണ – വറുക്കാൻ
ചില്ലി സോസിന്
7. എണ്ണ – രണ്ടു വലിയ സ്പൂൺ
8. വറ്റൽമുളകിന്റെ അരി – രണ്ടു െചറിയ സ്പൂൺ
9. വറ്റൽമുളക് – 10, അരി കളഞ്ഞു ചതച്ചത്
സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ഇഞ്ചി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ൈമദ – ഒരു െചറിയ സ്പൂൺ
10. ടുമാറ്റോ സോസ് – നാലു െചറിയ സ്പൂൺ
വിനാഗിരി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
11. സ്റ്റോക്ക്/വെള്ളം – ഒരു കപ്പ്
12. സെലറി, കാപ്സിക്കം എന്നിവ പൊടിയായി അരിഞ്ഞത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ കോളിഫ്ളവര്‍ ചെറിയ പൂക്കളായി അടർത്തി വയ്ക്കുക.
∙ ഇതിൽ സോയാസോസ് പുരട്ടിവയ്ക്കണം.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു കുറുെക കലക്കി മാവു തയാറാക്കുക. ഇതിലേക്കു മുട്ടവെള്ള നന്നായി അടിച്ചതു മെല്ലേ ചേർത്തു യോജിപ്പിക്കണം.
∙ തയാറാക്കിയ കോളിഫ്ളവർ ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇളംബ്രൗൺ നിറമാകും വരെ വറുക്കുക.
∙ ചില്ലിസോസ് തയാറാക്കാൻ ഒരു വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി ആദ്യം മുളകിന്റെ അരി വറുത്തു മാറ്റി വയ്ക്കു ക. വീണ്ടും ഒരു വലിയ സ്പൂൺ എണ്ണ കൂടി ഒഴിച്ചു ചൂ ടാക്കി, ഒമ്പതാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ ഇതിൽ പത്താമത്തെ ചേരുവയും േചർത്തിളക്കി തിളച്ചു തുടങ്ങുമ്പോൾ സ്റ്റോക്കോ വെള്ളമോ േചർത്തിളക്കുക. എരിവു കുറവുണ്ടെങ്കിൽ വറുത്തു വച്ചിരിക്കുന്ന മുളകിന്റെ അരിയും േചർത്തു െചറുതീയിൽ ഏതാനും സമയം തിളപ്പിച്ചു വാങ്ങുക. ഇതാണ് ചില്ലിസോസ്.
∙ തയാറാക്കിയ ചില്ലിസോസ് വറുത്ത കോളിഫ്ളവറിനു മു കളിൽ ഒഴിച്ചു വിളമ്പാനുള്ള പാത്രത്തിലാക്കി സെലറി യും കാപ്സിക്കവും കൊണ്ട് അലങ്കരിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here