Snake: ഇങ്ങനെയൊക്കെ ചെയ്യാമോ?? പിടികൂടിയ മൂർഖനെ ചുംബിക്കാൻ ശ്രമിച്ചു; പാമ്പ് പിടുത്തക്കാരന് ചുണ്ടിൽ കടിയേറ്റു

പിടികൂടിയ മൂർഖൻ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച പാമ്പ്(snake) പിടുത്തക്കാരന് ചുണ്ടിൽ കടിയേറ്റു. കർണാടക(karnataka)യിലെ ശിവമോഗയിലാണ് സംഭവം. മനുഷ്യവാസമേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടികൂടി വനമേഖലയിൽ തുറന്നുവിടുന്ന രക്ഷാപ്രവർത്തകരാണ് അലക്സും റോണിയും.

ബുധനാഴ്ച ഭദ്രാവതിയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള ഒരു കല്യാണ വീട്ടിൽ രണ്ട് പാമ്പുകളെ കണ്ടതോടെയാണ് വീട്ടുകാർ ഇവരെ വിവരമറിയിച്ചത്. ഇരുവരും പാമ്പുകളെ പിടികൂടിയ ശേഷം അലക്‌സ് പാമ്പിൽ ഒന്നിനെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെയാണ് ചുണ്ടിൽ(lip) കടിയേറ്റത്. പിന്നീട് അദ്ദേഹത്തെ ശിവമോഗയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പാമ്പുകളേയും കാട്ടിലേക്ക് വിട്ടു. കടിയേറ്റ ഇയാൾ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രി വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News