Drugs: പഴം ഇറക്കുമതിയുടെ മറവില്‍ ലഹരി ഇറക്കുമതി; ദില്ലിയിൽ മലയാളി അറസ്റ്റില്‍

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി(drug) ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍(arrest). വിജിന്‍ വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐ(dri) പിടിയിലായത്. സെപ്തംബര്‍ 30 നാണ് ലഹരി മരുന്നുമായി ട്രക്ക് പിടികൂടിയത്. 198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നുമായാണ് വിജിൻ പിടിയിലായത്.

ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ കാണിച്ചത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇതെത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിനായി ഡിആര്‍ഐ തെരച്ചില്‍ നടത്തുകയാണ്. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍ തച്ചാംപറമ്പ്. ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നത്.

DYFI: മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരുക്ക്

കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ടി വി പുരം മറ്റപ്പള്ളിയിൽ ഡിവൈഎഫ്ഐ(dyfi) പ്രവർത്തകർക്ക് ഗുരുതര പരുക്ക്. ചൊവ്വാഴ്ച വകുന്നേരം എട്ട് മണിയോടെ ടിവി പുരം മറ്റപ്പള്ളി കോളനിക്ക് സമീപമാണ് സംഭവം. ഡിവൈഎഫ്ഐ മറ്റപ്പള്ളി യൂണിറ്റ് സെക്രട്ടറി ടി അബിൻ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ബിനിൽ ബിജു, പി അഭിഷേക് എന്നിവരെയാണ് സംഘം മാരകമായി ആക്രമിച്ചത്.

ഇവരെ ഗുരുതര പരുക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കഞ്ചാവ് മയക്കുമരുന്ന് വില്പന നടത്തി വരുന്ന അരുൺ (ചന്തക്കവല), ഹരികൃഷ്ണൻ (അച്ചു) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിൽ.

ഡിവൈഎഫ്ഐയുടെ ലഹരിക്കെതിരായ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തകർ ആഴ്ചകളായി പ്രദേശത്തു മയക്കുമരുന്ന് മാഫിയകളെ ഒറ്റപ്പെടുത്തുന്നതിനായി പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം ഇവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

കൊച്ചു കുട്ടികൾക്ക് പോലും ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ടിവി പുരം സൗത്ത് മേഖല പ്രസിഡന്റ്‌ പി ജെ വിനീഷ് സെക്രട്ടറി കെ എം കണ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News