സൈന്യത്തിന്‍റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു ; ഒരു പൈലറ്റ് കൊല്ലപ്പെട്ടു | Arunachal Pradesh

സൈന്യത്തിന്‍റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. ഒരു പൈലറ്റ് കൊല്ലപ്പെട്ടു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് കൊല്ലപ്പെട്ടത്.

സഹപൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല.ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News