ബുമ്രയുടെ പകരക്കാരന്‍ മുഹമ്മദ് ഷമി; സൂചനയുമായി രാഹുല്‍ ദ്രാവിഡ്|Rahul Dravid

(Bumrah)ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് ഷമിയാണ്(Mohammad Shami) എത്തുക എന്ന സൂചന നല്‍കി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid). പകരക്കാരനെ കണ്ടെത്തുന്നതിനായി സാധ്യതകളിലേക്ക് നോക്കുകയാണ്. അതിനായി ഒക്ടോബര്‍ 15 വരെ സമയമുണ്ട് എന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

സ്റ്റാന്‍ഡ്ബൈ ലിസ്റ്റിലുള്ള താരമാണ് ഷമി. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ രണ്ട് പരമ്പരകള്‍ ഷമിക്ക് കളിക്കാനായില്ല. പകരക്കാരനാവാന്‍ ഷമി അനുയോജ്യനാണ്.

എന്നാല്‍ എന്‍സിഎയിലാണ് ഷമി ഇപ്പോള്‍. ഷമി ഫിറ്റ്നസ് വീണ്ടെടുക്കുന്നത് സംബന്ധിച്ചും കൊവിഡിന് ശേഷം 14-15 ദിവസം പിന്നിടുമ്പോഴുള്ള അവസ്ഥയെ കുറിച്ചും റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News