വയനാട് കൽപറ്റയിൽ യുവാവിൻ്റെ ആത്മഹത്യ ഭീഷണി

വയനാട് കൽപറ്റയിൽ യുവാവിൻ്റെ ആത്മഹത്യ ഭീഷണി. സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രമേശിനെ പോലീസും ഫയർഫോഴ്സും ചേർന്ന് കീഴ്പ്പെടുത്തി.

ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി. ഇയാൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ കൽപ്പറ്റയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്.

പിന്നീട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മാധ്യമ പ്രവർത്തകരെയും പോലീസിനെയും വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. വർഷങ്ങളായി വയനാട്ടിൽ വിവിധ ജോലികൾ ചെയ്തു വരികയാണ് രമേശ്. ലോഡ്ജിലെ മുറി ചവിട്ടി പൊളിച്ച് ദേഹത്ത് വെള്ളം ചീറ്റിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത രമേശിനെ പ്രാഥമിക ചികിത്സ നൽകാനായി ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News