CPIM PB: വാഗ്ദാനങ്ങൾ നിയന്ത്രിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല; സിപിഐഎം പിബി

മാതൃകാ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ(CPIM PB). രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ തീരുമാനങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ നടപടികളും നിയന്ത്രിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം ലംഘിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിര്‍ക്കുന്നുവെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News