K Satchidanandan: സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം ഇന്ന് വെല്ലുവിളികള്‍ നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നത്: കെ സച്ചിദാനന്ദൻ

സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം, ഇന്ന് അതിതീക്ഷ്ണമായ വെല്ലുവിളികള്‍ നേരിടുന്ന കാലത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ. മുതിർന്ന മാധ്യമ പ്രവർത്തകൻ മോഹൻദാസ് പാറപ്പുറത്ത് രചിച്ച ‘ഡൽഹി ഫയൽ ഒരു മാധ്യമ പ്രവർത്തകൻ്റെ കയ്യൊപ്പ്’ എന്ന പുസ്തകം തൃശൂരിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി വിനീത പുസ്തകം ഏറ്റുവാങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡോ.പി.വി കൃഷ്ണൻ നായർ പുസ്തക പരിചയം നടത്തി. മുൻ എം.എല്‍.എ ടി.വി ചന്ദ്രമോഹൻ, അഡ്വ.എ.ഡി ബെന്നി,രാജൻ എലവത്തൂർ,പുസ്തക രചിയതാവ് മോഹൻ ദാസ് പാറപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News