Uttarakhand:ഉത്തരാഖണ്ഡ് അപകടം;ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

(Uttarakhand)ഉത്തരാഖണ്ഡില്‍ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്കും, ഹിമപാതത്തില്‍പ്പെട്ടവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചു ഉത്തരാഖണ്ഡ് സര്‍ക്കാര്‍.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബസ് കൊക്കയിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം | Uttarakhand

ഉത്തരാഖണ്ഡില്‍ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു.25 പേര്‍ മരിച്ചു.പരിക്കുകളോടെ 21 പേരെ രക്ഷപ്പെടുത്തി.
റിഖ്നിഖല്‍- ബൈറോഖല്‍ റോഡില്‍ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. അപകടം ഉണ്ടായത് സിംഡി ഗ്രാമത്തിലാണ്. പൗരി ഗര്‍വാള്‍ ജില്ലയിലാണ് സംഭവം. വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

അതിനിടെ ഉത്തരാഖണ്ഡ് ഹിമപാത അപകടത്തില്‍പ്പെട്ടവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടു.കൂടുതലും ഉത്തരാഖണ്ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഹിമാചല്‍, ബംഗാള്‍, ഹരിയാന, അസം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന സ്വദേശികളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here