ഇം​ഗ്ലീഷ് വിം​​ഗ്ലീഷിലെ ശ്രീദേവിയുടെ സാരികൾ ലേലം ചെയ്യുന്നു; 10-ാം വാർഷികത്തിൽ പദ്ധതിയുമായി സംവിധായിക

1997-ൽ അഭിനയജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത ശ്രീദേവി വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചുവന്ന ചിത്രമാണ് ഇം​ഗ്ലീഷ് വിം​​ഗ്ലീഷ്. സിനിമയുടെ പത്താം വാർഷികത്തിൽ ഒരു പദ്ധതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക ​ഗൗരി ഷിൻഡേ. ചിത്രത്തിൽ ശ്രീദേവി അണിഞ്ഞിരുന്ന സാരികൾ ലേലം ചെയ്യാനാണ് സംവിധായികയുടെ പദ്ധതി.

ഒക്ടോബർ പത്തിനാണ് സിനിമയുടെ പത്താം വാർഷികം. ഒരു അഭിമുഖത്തിലാണ് ഇതോടനുബന്ധിച്ച് ചെയ്യുന്ന കാര്യങ്ങളേക്കുറിച്ച് ​ഗൗരി ഷിൻഡേ സംസാരിച്ചത്. ശ്രീദേവി സിനിമയിൽ ഉപയോ​ഗിച്ച സാരികൾ ലേലം ചെയ്യുന്നതുവഴി ലഭിക്കുന്ന പണം പാവപ്പെട്ട പെൺകുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഓയ്ക്ക് നൽകുമെന്ന് ​ഗൗരി പറഞ്ഞു.

അന്ധേരിയിൽ ഒക്ടോബർ പത്തിന് സിനിമയുടെ പ്രത്യേക പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here