ഹിന്ദു രാഷ്ട്രത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കും;ജനസംഖ്യാ നിയന്ത്രണം വീണ്ടും ഉയര്‍ത്തി മോഹന്‍ ഭാഗവത്| Mohan Bhagwat

ജനസംഖ്യ നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയം കൊണ്ടു വരണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്(Mohan Bhagwat). മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാന്‍ കഴിയാത്ത വിഷയമാണെന്നും മോഹന്‍ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ചടങ്ങില്‍ പൂജക്ക് തോക്കുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണം വേണമെന്ന ആവശ്യം ബിജെപി ശക്തമായി ഉയര്‍ത്തുന്നതിനിടെ ആണ് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ട ആര്ഡഎസ് എസ് മധാവി മോഹന്‍ ഭഗവത് വീണ്ടും രംഗത്തുവന്നത്. രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നുമാണ് ആര്‍എസ്എസ് തലവന്റെ വാക്കുകള്‍. മതപരിവര്‍ത്തനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

മതത്തിന്റെ അടിസ്ഥാനത്തിലെ ജനസംഖ്യ അസന്തുലിതാവസ്ഥ അവഗണിക്കാന്‍ കഴിയാത്ത വിഷയമാണെന്നും അത് പുതിയ രാജ്യങ്ങളുടെ പിറവിക്ക് വഴിവച്ചിട്ടുണ്ടെന്നും ജനസംഖ്യാനിയന്ത്രണത്തെ പരോക്ഷമായി പിന്തുണച്ച് ആര്‍എസ്എസ് മേധാവി പറഞ്ഞു. .ജനസംഖ്യക്ക് വിഭവങ്ങള്‍ ആവശ്യമാണ്. വിഭവങ്ങളില്ലാതെ ജനസംഖ്യ വളര്‍ന്നാല്‍ അത് ബുദ്ധിമുട്ടായി മാറും. ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന ഒരു ചിന്ത കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് വാദങ്ങളും പരിഗണിച്ചുള്ള ജനസംഖ്യ നയമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി.ജനസംഖ്യ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ മാറ്റിവരക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനവും നുഴഞ്ഞുകയറ്റവും ഇതിനുളള കാരണങ്ങളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സ്ത്രീകളെ തുല്യരായി പരിഗണിക്കണമെന്നും സ്വയം തീരുമാനങ്ങളെടുക്കാന്‍ അവരെ പ്രാപ്തരാക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.അതേ സമയം ചടങ്ങില്‍ പൂജക്ക് തോക്കുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here