പോപ്പുലര്‍ ഫ്രണ്ട് നിരോധനം;നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയില്‍ പരസ്യ വിമര്‍ശനവുമായി സാദിഖലി തങ്ങള്‍|Sadiqali Thangal

(Popular Front Ban)പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍, നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയില്‍ പരസ്യ വിമര്‍ശനവുമായി സാദിഖലി തങ്ങള്‍(Sadiqali Thangal). പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമേ പാടുള്ളൂ. അത് പുറത്ത് പറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ പാടില്ല. സമൂഹമാധ്യമങ്ങളില്‍ അനുയായികള്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകരുതെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

കോഴിക്കോട് ചേര്‍ന്ന ലീഗ് സംസ്ഥാന കൗണ്‍സില്‍ അധ്യക്ഷ പ്രസംഗത്തിലാണ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍, പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയില്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത്. പാര്‍ട്ടിയിലെ ഐക്യം പ്രധാനമാണെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു വിമര്‍ശനം. വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമേ പാടുള്ളൂ. അത് പുറത്ത് പറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ പാടില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

PFI നിരോധനത്തിന് പിന്നാലെ നടപടി സ്വാഗതം ചെയ്ത് എം കെ മുനീര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ നിരോധനമല്ല ആശയപരമായ ഒറ്റപ്പെടുത്തലാണ് വേണ്ടതെന്ന് പി എം എ സലാം പറഞ്ഞു. മുനീര്‍ നിലപാട് മാറ്റിയെന്നും സലാം വ്യക്തമാക്കി. ഇത് തള്ളി മുനീര്‍ തുറന്നടിക്കുന്നതാണ് തുടര്‍ന്ന് കണ്ടത്. നിലപാട് മാറ്റുന്ന ആളല്ലെന്നും താന്‍ ഒരു ബാപ്പയ്ക്ക് ജനിച്ചവനെന്നുമായിരുന്നു മുനീറിന്റെ മറുപടി. PFI പ്രവര്‍ത്തകരെ ലീഗിലേക്ക് ക്ഷണിച്ച കെ. എം ഷാജിയുടെ പ്രസ്താവനയും വിവാദമായി. ഇതെല്ലാം സൃഷ്ടിച്ച ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് നേതാക്കള്‍ക്കെതിരെ തുറന്ന വിമര്‍ശനവുമായി സാദിഖലി തങ്ങള്‍ രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News