
മറ്റാരെയും ആശ്രയിക്കാതെ ഒരാൾക്ക് എങ്ങനെ സിനിമയെടുക്കാം എന്നു പറയുന്ന റോബർട്ട് റോഡ്രിഗസിന്റെ ടെൻ മിനിറ്റ്സ് ഫിലിം സ്‌കൂൾ എന്ന ആശയത്തെക്കുറിച്ച് പറയുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ(sreenivasan).
റോഡ്രിഗസിന്റെ ടെൻ മിനിറ്റ്സ് ഫിലിം സ്‌കൂളിലെ ആദ്യ പാഠം പണംകൊണ്ടല്ല നിങ്ങൾ സിനിമയെടുക്കുന്നത് മറിച്ച് ക്രിയേറ്റിവിറ്റികൊണ്ടാണ് സിനിമയെടുക്കേണ്ടത് എന്നാണ്. ഒരു സിനിമയെടുക്കാൻ തീരുമാനിക്കുമ്പോൾ തടസം നേരിട്ടാൽ അത് നിങ്ങളുടെ ക്രിയേറ്റിവിറ്റി ഉപയോഗിച്ചാണ് നേരിടേണ്ടതെന്നും ശ്രീനിവാസൻ ഓർമിപ്പിക്കുന്നു.
ശ്രീനിവാസന്റെ വാക്കുകൾ
ഒരു പ്രസിദ്ധനായ സംവിധായകൻ മുൻപൊരിക്കൽ പറഞ്ഞിട്ടുള്ളത് നിങ്ങൾക്ക് യാഥാർത്ഥത്തിലൊരു സിനിമയെടുക്കാനുള്ള ധാരണയുണ്ടാവാൻ ഒരാഴ്ചമതി, അത്ര കാര്യങ്ങളെ സിനിമയെടുക്കാൻ വേണ്ടൂ എന്നാണ്. പക്ഷെ റോബർട്ട് റോഡ്രിഗസ് പറയുന്നത്, നിങ്ങൾക്ക് സിനിമയെടുക്കാനുള്ള സമയം എന്നുപറയുന്നത് 10 മിനിറ്റ് ആണ് എന്നാണ്.
ടെൻ മിനിറ്റിസ് ഫിലിം സ്‌കൂൾ എന്നൊരു പദ്ധതി തന്നെ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ വയ്ക്കുമ്പോൾ നമ്മൾ കൂടുതലാളുകളെ ആശ്രയിക്കേണ്ടതായി വരുന്നു. മറ്റാരെയും ഡിപെൻഡ് ചെയ്യാതെ നിങ്ങൾക്കുതന്നെ എങ്ങനെ സിനിമയെടുക്കാം എന്നൊരു പദ്ധതിയെക്കുറിച്ചാണ് ടെൻ മിനിറ്റിസ് ഫിലിം സ്‌കൂളിലൂടെ അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.
റോഡ്രിഗസിന്റെ ടെൻ മിനിട്സ് ഫിലിം സ്‌കൂളിലെ ആദ്യ പാഠം പണംകൊണ്ടല്ല നിങ്ങൾ സിനിമയെടുക്കുന്നത് എന്നതാണ്. നിങ്ങളുടെ ക്രിയേറ്റിവിറ്റിയാണ് സിനിമയെടുക്കുന്നത്. ഒരു സിനിമയെടുക്കാൻ തീരുമാനിക്കുമ്പോൾ തടസം നേരിട്ടാൽ അത് നിങ്ങളുടെ ക്രിയേറ്റിവിറ്റി ഉപയോഗിച്ചാണ് നേരിടേണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here