Nobel Prize:രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്ന് പേര്‍ക്ക്

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം(Chemistry Nobel Prize) പ്രഖ്യാപിച്ചു. അമേരിക്കക്കാരായ കരോളിന്‍ ആര്‍.ബെര്‍ടോസി , ബാരി ഷാര്‍പ്ലെസ് എന്നിവരും ഡാനിഷ് വംശജന്‍ മോര്‍ട്ടന്‍ മെല്‍ഡല്‍, എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു.

‘ക്ലിക് കെമിസ്ട്രിയിലെയും ബയോഓര്‍ത്തോഗനല്‍ കെമിസ്ട്രിയിലെയും’ സംഭാവനകള്‍ക്കാണ് പുരസ്‌കാരം.സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള നൊബേല്‍ സമിതിയാണു പുരസ്‌കാരം നല്‍കുന്നത്.

ഏകദേശം 7.34 കോടി രൂപ സമ്മാനമായി ലഭിക്കും. സാഹിത്യ, സമാധാന നൊബേല്‍ പുരസ്‌കാരങ്ങള്‍ വ്യാഴം വെള്ളി ദിവസങ്ങളിലും സാമ്പത്തികശാസ്ത്ര പുരസ്‌കാരം 10 നും പ്രഖ്യാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here