Drugs: മയക്കുമരുന്ന് കടത്ത്‌; മുംബൈയിൽ പിടിയിലായ മലയാളിയുടെ സ്ഥാപനത്തിൽ എക്സൈസ് പരിശോധന

പഴം(fruits) ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി(drug) ഇറക്കുമതി ചെയ്ത സംഭവത്തില്‍ മുംബൈയിൽ അറസ്റ്റിലായ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിന്റെ യമിറ്റോ ഫ്രൂട്സ് കമ്പനിയിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കാലടിയിൽ നടന്ന പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.

വിജിൻ വർഗീസിന്റെ സഹോദരൻ ജിബിൻ വർഗീസിനേയും ബിസിനസ് പങ്കാളി ആൽബിനേയും എക്സൈസ്(excise) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. യമ്മി ഇന്‍റർനാഷണൽ ഫുഡ്സ് എന്ന സ്ഥാപനത്തിന്‍റെ സഹ ഉടമയായ ജിബിൻ വർഗീസിനെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.

198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നുമായാണ് വിജിൻ പിടിയിലായത്.
ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ കാണിച്ചത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇതെത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിനായി ഡിആര്‍ഐ തെരച്ചില്‍ നടത്തുകയാണ്. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍ തച്ചാംപറമ്പ്. ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News