
കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വീണ്ടും നിലപാട് മാറ്റി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍( K Sudhakaran).
ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ താന്‍ ആളല്ലെന്നും, വോട്ട് വ്യക്തിപരമാണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശശി തരൂര്‍ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും കെ സുധാകരന്‍ കോഴിക്കോട് പറഞ്ഞു. തന്റെ വോട്ട് വ്യക്തിപരമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അധ്യക്ഷ തെരഞ്ഞെടുപ്പ് ; അങ്കലാപ്പിലായി നേതൃത്വം | Congress
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അങ്കലാപ്പിലായി ദേശീയ നേതൃത്വം.തരൂരിനെതിരെ രഹസ്യവും പരസ്യവുമായി നേതാക്കള്‍ രംഗത്തെത്തിയതോടെ വലിയ പിന്തുണയല്ല, സാധാരണ പ്രവര്‍ത്തകരുടെ വോട്ടിലാണ് പ്രതീക്ഷയെന്ന നിലപാട് തരൂരും വ്യക്തമാക്കി.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കിയ കെ മുരളീധരന്‍ തരൂരിനോട് സ്നേഹമുണ്ട്, പക്ഷേ വോട്ട് ഖാര്‍ഗെയ്ക്കാണെന്നും പറഞ്ഞു. ഇതിനിടെ തരൂര്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here