കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി തരൂരിനെ പ്രതിരോധിക്കാന്‍ നീക്കം|Shashi Tharoor

(Congress)കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി തരൂരിനെ പ്രതിരോധിക്കാന്‍ നേതൃത്വത്തിന്റെ നീക്കം. രമേശ് ചെന്നിത്തല ഖാര്‍ഗെക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ പ്രചരണത്തിന് ഇറങ്ങും. മുതിര്‍ന്ന നേതാക്കളുടെ അവഗണനക്കെതിരെ തുറന്നടിച്ച് ശശി തരൂര്‍(Shashi Tharoor). തരൂരിന് വോട്ടില്ലെന്ന് പ്രഖ്യാപിച്ച് കെ.മുരളീധരനും രംഗത്തെത്തി.

കേരളത്തിലടക്കം ശശിതരൂരിനെതിരെ മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രമേശ് ചെന്നിത്തലയാവട്ടെ നാളെ മുതല്‍ ഖാര്‍ഗെയ്ക്ക് ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് പോകും. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ചെന്നിത്തല പോവുക. അതേസമയം മുതിര്‍ന്ന നേതാക്കളുടെ നിലപാട് അനുകൂലമല്ലെങ്കിലും കേരളത്തില്‍ നിന്ന് പരാമവധി വോട്ടുകള്‍ സമാഹരിക്കാന്‍ തരൂരിന്റെ നീക്കം. കേരളത്തില്‍ നിന്നുള്ള ഭൂരിപക്ഷം വോട്ട് സ്വന്തമാക്കുമെന്നാണ് തരൂരിന്റെ അവകാശവാദം. പാര്‍ട്ടിയ്ക്കുള്ളില്‍ പ്രവര്‍ത്തകരെ കേള്‍ക്കാന്‍ ആരുമില്ലെന്ന പ്രതീതിയുണ്ടെന്ന തരൂരിന്റെ വാക്കുകളും മുതിര്‍ന്ന നേതാക്കള്‍ക്കുള്ള വിമര്‍ശനമാണ്.

ഇന്ന് തരൂര്‍ ഉമ്മന്‍ചാണ്ടിയെ കണ്ടെങ്കിലും പിന്തുണ ഉറപ്പിക്കാനായില്ല. കെ സുധാകരനടക്കമുള്ളവര്‍ തരൂരുമായി സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ല. തരൂരിന് സാധാരണ പ്രവര്‍ത്തകരുമായി ബന്ധമില്ലെന്നും അതിനാല്‍ തന്റെ വോട്ട് ഖാര്‍ഗെയ്ക്കാണെന്ന് കെ മുരളീധരന്‍ എംപിയും പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കുമ്പോഴും വലിയ ആത്മവിശ്വാസത്തിലാണ് ശശി തരൂര്‍. സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ക്കൊപ്പമാണ് താനെന്നും തരൂര്‍ പ്രഖ്യാപിക്കുന്നു. മാത്രമല്ല മനസാക്ഷി വോട്ടില്‍ തരൂര്‍ ലക്ഷ്യമിടുന്നതും പല നേതാക്കളും നല്‍കുന്ന രഹസ്യ പിന്തുണയുടെ സൂചനയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News