രേവതി സംവിധാനം ചെയ്യുന്ന കജോൾ ചിത്രം; ‘സലാം വെങ്കി’ റിലീസ് ഉടൻ

11 വർഷത്തിന് ശേഷം രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്ന ‘സലാം വെങ്കി’യുടെ റിലീസ് പ്രഖ്യാപിച്ചു. കജോൾ നായികയായി എത്തുന്ന ചിത്രം ഡിസംബർ 9ന് തിയറ്ററുകളിലെത്തും. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മ വേഷത്തിലാണ് കജോൾ ചിത്രത്തിൽ അഭിനയിക്കുന്നത്.

കജോളാണ് സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യഥാർഥ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സമീർ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്.

‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ദേശീയ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു. ‘മിത്ര് മൈ ഫ്രണ്ട്’ ഇംഗ്ലീഷിലും ‘ഫിർ മിലേംഗ’ ഹിന്ദിയിലും ഫീച്ചർ സിനിമയായി സംവിധാനം ചെയ്‍ത രേവതി ‘കേരള കഫേ’ (മലയാളം), ‘മുംബൈ കട്ടിംഗ്’ (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News