Thrissur:തൃശൂരില്‍ വന്‍ തീപിടുത്തം;തീയണച്ചു

(Thrissur)തൃശൂര്‍ നഗരത്തിലെ വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിന് സമീപം വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി 4 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു അപകടം. നഗരമധ്യത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡിപ്പോയ്ക്ക് സമീപത്തെ മൂന്നു നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ ആണ് തീപിടിച്ചത്.സൈക്കിള്‍ വില്‍പ്പന ഷോപ്പാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. മൂന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. ക്രമേണ താഴെയുള്ള രണ്ട് നിലകളിലേക്കും തീ പടരുകയായിരുന്നു. അപകട സമയത്ത് കടയില്‍ തിരക്കില്ലായിരുന്നു. റോഡിലും മറ്റ് കടകളിലും നിന്നവരാണ് ആദ്യം തീ പടര്‍ന്നത് കണ്ടത്.

ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നെന്നിയ അഗ്‌നിശമന സേനയുടെ 4 യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ചത്. അപകടത്തില്‍ ആളപായമില്ലെങ്കിലുംതീപിടുത്തം മൂലമുള്ള പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സമീപ വാസിയായ വയോധികന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇലക്ട്രി ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. വരും ദിവസം ജില്ലയിലെ ഇലക്ട്രിക്കല്‍ വിഭാഗം കടയിലെത്തി പരിശോധന നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News