കേരളം നമ്പര്‍ വണ്‍:രാജ്ദീപ് സര്‍ദേശായി| Rajdeep Sardesai

കേരളം നമ്പര്‍ വണ്ണെന്ന് രാജ്ദീപ് സര്‍ദേശായി(Rajdeep Sardesai). കേരളം ഇന്ന് ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് ബഹുമാനം മാത്രമെന്നും രാജ്ദീപ് സര്‍ദേശായി പറഞ്ഞു.

കേരളത്തിലെ ജേര്‍ണലിസം ഏറെ മികച്ചതും പ്രത്യേകതകളുള്ളതുമാണ്. പത്രം വായനയില്‍ മലയാളികളാണ് ഏറെ മുന്നില്‍. ഇന്ന് കൂടുതല്‍ പൊതുപ്രവര്‍ത്തകരും അസഹിഷ്ണുതയുള്ളവരാണ്.

ഇന്ന് മാധ്യമ മുറികളില്‍ വാര്‍ത്തയേക്കാള്‍ കൂടുതല്‍ ഒച്ചപ്പാടാണ്. ടിആര്‍പി ഉയര്‍ത്തുവാന്‍ വേണ്ടിയല്ല മാധ്യമപ്രവര്‍ത്തനം നടത്തേണ്ടത്. വാര്‍ത്തയോടുള്ള ആവേശം കൊണ്ടാണ് നമ്മള്‍ മാധ്യമപ്രവര്‍ത്തകരാകേണ്ടതെന്നും രാജ്ദീപ് സര്‍ദേശായി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News