അതേയ് …ഈ കേശു കാക്ക ചില്ലറക്കാരൻ അല്ല കേട്ടോ ….

മരം മുറിച്ചപ്പോൾ എങ്ങനെയോ വീണുകിട്ടിയകുഞ്ഞു കാക്കക്കുഞ്ഞ് ഒരു നാടിന്റെ മുഴുവൻ കേശുവായി മാറിയ കഥയാണ് പറയാനുള്ളത് . കൊല്ലം അഞ്ചൽ കൈപ്പള്ളിയിൽ ആണ് കേശു കാക്കയുടെ ഈ രസകരമായ കഥ . ഇവിടെ കട നടത്തുന്ന വിനോദിന്റെ പരിചരണത്തിലാണ് പത്തുമാസമായി നമ്മുടെ കേശു കാക്ക. നിങ്ങൾ കരുത്തും പോലെ പാലും ബിസ്ക്കറ്റും വേണമെന്നില്ല നമ്മുടെ കേശുവിന് . സെവൻഅപ്പും പെപ്സിയുമൊക്കെയാണ് കേശുവിന് ഏറെയിഷ്ടം.

കടയുടെ എതിർവശത്തുള്ള തെങ്ങു മുറിച്ചപ്പോൾ അതിനൊപ്പം താഴെ വീണ് കിട്ടിയതാണത്രേ ഈ കാക്കക്കുഞ്ഞിനെ . കാക്കക്കൂട്ടിൽ ഉണ്ടായിരുന്നത് മൂന്ന് കാക്കകുഞ്ഞുങ്ങൾ ആയിരുന്നെങ്കിലും രണ്ടെണ്ണം താഴെ വീണപ്പോൾ തന്നെ ചത്തിരുന്നു. ഒന്നിന് നേരിയ ശ്വാസം മാത്രമാണുണ്ടായിരുന്നത്. അതിനെ അവിടെ ഉപേക്ഷിക്കാൻ വിനോദിന് മനസ്സു വന്നില്ല.

അന്നുമുതൽ കടയിൽ വച്ചിരിക്കുന്ന പെട്ടിക്കുള്ളിലാണ് കേശുവിന്റെ ജീവിതം. തീരെ ചെറുതായിരുന്നപ്പോൾ പാലും ബിസ്ക്കറ്റുമാണ് നൽകിയിരുന്നത്. പത്തുമാസം കഴിഞ്ഞപ്പോൾ മാത്രമാണ് ഇങ്ങനെയൊരാൾ കടയിൽ വളരുന്നുണ്ടെന്ന കാര്യം എല്ലാവരും അറിയുന്നത് തന്നെ. ഇപ്പോൾ കേശു സമീപത്തുള്ള കടയിലുള്ളവരുടെയും പ്രദേശവാസികളുടെയും കണ്ണിലുണ്ണിയാണ്. ചുരുക്കി പറഞ്ഞാൽ രാജകീയമായിട്ടാണ് കേശുവിന്റെ നാട്ടിലെ ജീവിതം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here