Kerala Blasters:കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു;കര്‍നെയ്‌റോ ക്യാപ്റ്റന്‍

കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇക്കുറി നേടിയെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) ഒരുങ്ങി. ഐഎസ്എല്‍ പുതിയ സീസണിലേക്കുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ പ്രതിരോധക്കാരന്‍ ജെസെല്‍ കര്‍നെയ്‌റോ നയിക്കും.

പരിശീലകന്‍ വാന്‍വുകോമനോവിച്ച്. കഴിഞ്ഞ സീസണില്‍ കളിച്ച 16 പേരെ നിലനിര്‍ത്തി. 10 പുതുമുഖങ്ങള്‍. കെ പി രാഹുല്‍, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിബിന്‍മോഹനന്‍ എന്നിവരാണ് മലയാളി താരങ്ങള്‍.

ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്. പ്രതിരോധം: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്റോ, ഹര്‍മന്‍ജോത് ഖബ്ര. മധ്യനിര: ജീക്സണ്‍ സിങ്, ഇവാന്‍ കലിയുസ്നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്സണ്‍ സിങ്. മുന്നേറ്റം: ദിമിത്രിയോസ് ഡയമന്റകോസ്, കെ പി രാഹുല്‍, അപ്പോസ്തോലോസ് ജിയാനു, ബിദ്യാസാഗര്‍ സിങ്, എം എസ് ശ്രീക്കുട്ടന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here