Idukki:ഇടുക്കിയില്‍ റോഡ് മുറിച്ചു കടക്കവേ 14 വയസ്സുകാരനെ ആംബുലന്‍സ് ഇടിച്ചിട്ടു

(Idukki)ഇടുക്കി അടിമാലിയില്‍ റോഡ് മുറിച്ചു കടക്കവേ 14 വയസ്സുകാരനെ 108 ആംബുലന്‍സ് ഇടിച്ചിട്ടു. അപകടത്തില്‍ മച്ചിപ്ലാവ് സ്വദേശി കവുങ്ങുംപിള്ളില്‍ പ്രവീണ്‍ പൗലോസിന്റെ മകന്‍ പി. വി അര്‍ജുന് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൃക്കയ്ക്ക് ഗുരുതരമായ രോഗം ബാധിച്ച രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോയ കനിവ് ആംബുലന്‍സിന് മുന്നിലേക്ക് കേള്‍വിക്ക് നേരിയ തകരാര്‍ ഉള്ള കുട്ടി അബദ്ധത്തില്‍ ഓടി കയറിയതാണ് അപകടത്തിനിടയാക്കിയത്.

ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം സ്വകാര്യ ആംബുലന്‍സില്‍ എറണാകുളത്തേക്ക് കൊണ്ടുപോയി. വൃക്ക രോഗിയെ കനിവ് ആംബുലന്‍സില്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News