
(Kottayam)കോട്ടയത്ത് ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം.കോട്ടയം ഗാന്ധിനഗര്‍ സ്വദേശി ജയിനി (37) ആണ് മരിച്ചത്.
ഗാന്ധിനഗറിനും അടിച്ചിറയ്ക്കും ഇടയില്‍ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടമുണ്ടായത്.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
POCSO Case:കഞ്ഞിക്കുഴി പോക്‌സോ കേസ്;അധ്യാപകന്‍ കീഴടങ്ങി
കഞ്ഞിക്കുഴി എന്‍എസ്എസ് ക്യമ്പില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ (POCSO Case)അധ്യാപകന്‍ കീഴടങ്ങി.
ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനാ നേതാവ് ഹരി ആര്‍ വിശ്വനാഥാണ് കഞ്ഞിക്കുഴി സിഐക്കു മുന്നില്‍ കീഴടങ്ങിയത്.
ഇയാള്‍ക്കെതിരെ രണ്ട് കേസെടുത്തിരുന്നു. ഇതിലൊന്നില്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്.
ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റായിരുന്നു ഹരി. ഇയാള്‍ സമാന കേസില്‍ മുന്‍പും ആരോപണ വിധേയനായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here