
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും.ഉച്ചയ്ക്ക് ഒരു മണിക്ക് ലഖ്നൗവിലാണ് മത്സരം.ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണുണ്ട്.
ശ്രേയസ് അയ്യരാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.മധ്യപ്രദേശുകാരൻ ബാറ്റർ രജത് പട്ടിദാറും ബംഗാളിൽ നിന്നുള്ള പേസർ മുകേഷ് കുമാറുമാണ് ടീമിലെ പുതുമുഖങ്ങൾ.ഈ മാസം ഒമ്പതിന് റാഞ്ചിയിൽ രണ്ടാം ഏകദിനവും ഈ മാസം 11-ന് ദില്ലിയിൽ മൂന്നാം ഏകദിനവും നടക്കും.
മൂന്ന് മത്സര ട്വന്‍റി-20 പരമ്പര 2-1 ന് നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീംഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്.
ഐ എസ് എൽ ഒൻപതാം സീസണ് നാളെ കൊച്ചിയിൽ കിക്കോഫ്
ഐ എസ് എൽ ഒൻപതാം സീസണ് നാളെ കൊച്ചിയിൽ കിക്കോഫാകും.ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഹൈദരാബാദ് എഫ്.സിയാണ് നിലവിലെ ചാമ്പ്യന്മാർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here