മുൻ എംഎൽഎ വെങ്ങാനൂർ പി ഭാസ്കരൻ അന്തരിച്ചു

സിപിഐ എം മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മുൻ നേമം എംഎൽഎയുമായ വെങ്ങാനൂർ പി ഭാസ്‌കരൻ അന്തരിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ്, സിപിഐ എം നേമം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.

ജില്ലാ കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മൃതദേഹം ഉച്ചയ്‌ക്ക് 12 മണിക്ക് സിപിഐ എം നേമം ഏരിയാ കമ്മറ്റി ഓഫീസായ അവണാകുഴി സദാശിവന്‍ സ്‌മാരകമന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെയ്‌ക്കും. സംസ്‌കാരം മൂന്നു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

വെങ്ങാനൂർ ഭാസ്കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സി.പി. ഐ. എം നേതാവും മുൻ എം. എൽ. എ യുമായ വെങ്ങാനൂർ ഭാസ്കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

തിരുവനന്തപുരം ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സജീവമായ പങ്കാളിത്തമാണ് അദ്ദേഹം വഹിച്ചത്. കർഷകസംഘം ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ കർഷകരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. മികച്ച നിയമസഭാ സാമാജികനുമായിരുന്നു വെങ്ങാനൂർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വെങ്ങാനൂർ പി ഭാസ്കരൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

മുൻ എം എൽ എ വെങ്ങാനൂർ പി ഭാസ്കരൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.നേമം മണ്ഡലത്തിൽ നിന്നും, സി പി ഐ എം പ്രതിനിധിയായി, പത്താംകേരള നിയമസഭയിൽ അംഗമായിരുന്ന അദ്ദേഹം, പഞ്ചായത്ത് മെമ്പർ, ജില്ലാ കൗൺസിൽ അംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തനം നടത്തിയാണ് ഉയരങ്ങളിൽ എത്തിയത്.

നിയമസഭാ സാമാജികൻ എന്ന നിലയിൽ സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ വെങ്ങാനൂർ പി ഭാസ്കരൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും, ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here