എന്‍ഐടി ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു | Kozhikode

കോഴിക്കോട് മുക്കം എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജയകുമാർ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്.

ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാർ.

13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here