കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്കേറ്റു

കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ പൂപ്പാറ തോണ്ടിമലയ്ക്കു സമീപം തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 4 കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 8.40 നായിരുന്നു അപകടം. തമിഴ് നാട്ടിലെ കാരക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.

തോണ്ടിമല ഇറച്ചിപ്പാറയ്ക്കു സമീപത്തെ എസ് വളവില്‍ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായതോടെ റോഡില്‍ തന്നെ മറിയുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel