വടക്കഞ്ചേരി അപകടം ; പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു | Vadakkencherry

തൃശൂർ–പാലക്കാട് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിനുപിന്നിൽ ടൂറിസ്റ്റ്‌ ബസിടിച്ച്‌ മരിച്ച ഒമ്പതു പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. അഞ്ചു വിദ്യാർത്ഥികളും ഒരു അധ്യാപകനും കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരുമാണ് അപകടത്തിൽ മരിച്ചത്.

പോസ്റ്റുമോർട്ടത്തിന് ശേഷം വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ പൊതുദർശനത്തിനുവെയ്ക്കും.

എറണാകുളം വെട്ടിക്കൽ മാർ ബസേലിയേസ്‌ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ്‌ ബസ് കെഎസ്ആർടിസിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. വിദ്യാർഥികളുമായി ഊട്ടിയിലേക്ക്‌ പോയ ബസ്‌ കോയമ്പത്തൂരിലേക്ക്‌ പോവുന്ന കെഎസ്‌ആർടിസി ബസിന്റെ പിന്നിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News