വടക്കഞ്ചേരി അപകടം ; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി | Vadakkencherry

വടക്കഞ്ചേരി ബസ് അപകടത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ടായിരിക്കും അന്വേഷണം നടത്തുക. വിനോദയാത്ര സംബന്ധിച്ച് മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ടത് മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയ ബസ്

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കണ്ടെത്തലുകൾ. അഞ്ച് കേസുകൾ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പിന്റെ കരിമ്പട്ടികയിൽപ്പെട്ടതാണ് ഈ ടൂറിസ്റ്റ് ബസ്.

എതിരെ വരുന്ന വാഹനങ്ങൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിൽ ഹോണുകളും ലൈറ്റും പിടിപ്പിച്ചതിനുൾപ്പെടെയാണ് ബസിനെതിരെ കേസുളളത്. ഗതാഗതനിയമ ലംഘനത്തിനും അടക്കം നാല് കേസുകൾ നിലവിലുള്ളത്.

മെയ് മാസത്തിൽ ചാർജ് ചെയ്ത കേസുകളിൽ ഫൈൻ പോലും അടയ്ക്കാത്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസിനെ കരിമ്പട്ടികയിൽപ്പെടുത്തിയത്. കോട്ടയം പാല സ്വദേശിയാണ് ലൂമിനസ് ബസിന്റെ ഉടമ.രണ്ട് ഡ്രൈവർമാരാണ് ബസിലുണ്ടായിരുന്നത്.

ഇന്നലെ രാത്രി 11 30 ഓടെയായിരുന്നു അപകടം.അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ചതുപ്പിലേക്കാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. അപകടത്തിൽ വിദ്യാർത്ഥികളടക്കം 9 പേർ മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News