വടക്കഞ്ചേരി അപകടം ദാരുണസംഭവം : മന്ത്രി എം ബി രാജേഷ് | Vadakkencherry

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിലെ ബസ് അപകടം ദാരുണസംഭവമെന്ന് മന്ത്രി എം ബി രാജേഷ്. അപകടം നമ്മുടെ കണ്ണ് തുറപ്പിക്കണമെന്നും ഇത്തരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ബസുകൾക്ക് നേരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് അമിത വേഗതയിലാണ് വന്നതെന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ. ‘അവർ അത്രയും സ്പീഡിലാണ് വന്നത്. നിയന്ത്രിക്കാൻ കഴിയാത്ത സ്പീഡിലായിരുന്നു. അവർ ഞങ്ങളെ ഇടിച്ചിട്ട് ദൂരെപോയി കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ പറയുന്നു.കെ.എസ്.ആർ.ടി.സി ബസിന്റെ സൈഡിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരുക്കേറ്റതെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here