വടക്കഞ്ചേരി ബസ് അപകടം ; ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു | Vadakkencherry

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഹൈക്കോടതി.ടൂറിസ്റ്റ് ബസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു.

ബസ് അപകടം: വിദ്യാർഥികളുടെ മരണത്തിൽ അനുശോചിച്ച് രണ്ട് പഞ്ചായത്തുകളിൽ ഹർത്താൽ

വടക്കഞ്ചേരിയിൽ ബസ് അപകടത്തിൽ വിദ്യാർഥികൾ മരിച്ചതിന്റെ ദുഃഖസൂചകമായി രണ്ട് പഞ്ചായത്തുകളിൽ ഹർത്താൽ. മുളന്തുരുത്തി, തിരുവാണിയൂർ പഞ്ചായത്തുകളിലാണ് ഉച്ചക്ക് ശേഷം ഹർത്താൽ ആചരിക്കുക.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.അപകടസമയത്ത് ബസ് 97.27 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിത വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ് വാളയാർ വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് കാറിനെ മറികടക്കാൻ ശ്രമിക്കവേയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News