ലഹരി മരുന്നില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ലെങ്കില്‍ സര്‍വനാശം : മുഖ്യമന്ത്രി | Pinarayi Vijayan

ലഹരിക്കെതിരെ ഒറ്റക്കെട്ടായി കേരളം.മയക്കുമരുന്നിനെതിരെയുള്ള ജനകീയ ക്യാമ്പയിന് തുടക്കമായി.ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പോരാട്ടം വിജയിച്ചാൽ ജീവിതം വിജയിച്ചു.പരാജയപ്പെട്ടാൽ മരണമാണ് വിജയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി.ലഹരിക്കെതിരെയുള്ള സംസ്ഥാനതല ഉദ്ഘാടനത്തിൽ രക്ഷകർത്താവിനെ പോലെയായിരുന്നു കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ഉപദേശം.പതിയിരിക്കുന്ന ലഹരിയുടെ ചതിക്കുഴികൾ മുഖ്യമന്ത്രി കുട്ടികളെ ഓർമ്മിപ്പിച്ചു.

നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം.സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. വരുംദിവസങ്ങളിൽ സെമിനാർ അടക്കമുള്ള നിരവധി പരിപാടികളും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel