ലാലിന്റെ കല്യാണദിവസം വച്ച അതേ കണ്ണടയാണ് ബറോസിന്റെ പൂജയ്ക്കും വച്ചത്:മമ്മൂട്ടി|Mammootty

കാറുകളോടും സണ്‍ഗ്ലാസുകളോടുമുള്ള നടന്‍ മമ്മൂട്ടിയുടെ ക്രേസ് പ്രസിദ്ധമാണ്. തന്റെ ഇഷ്ടത്തെ കുറിച്ച് പല അഭിമുഖങ്ങളിലും മമ്മൂട്ടി(Mammootty) തുറന്നു പറഞ്ഞിട്ടുണ്ട്. പുതിയതു വാങ്ങുമ്പോള്‍ പഴയത് ഉപേക്ഷിക്കുന്ന ശീലം മമ്മൂട്ടിയ്ക്കില്ല. സാധനങ്ങള്‍ ഭദ്രമായി സൂക്ഷിച്ചു വയ്ക്കും.

താന്‍ മോഹന്‍ലാലിന്റെ(Mohanlal) വിവാഹത്തിന് ഉപയോഗിച്ച കണ്ണടയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ബറോസ് സിനിമയുടെ പൂജാവേളയില്‍ വച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി. റോഷാക്ക് സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹന്‍ലാലും സുചിത്രയും തമ്മിലുള്ള വിവാഹം 1988 ലായിരുന്നു. മോഹന്‍ലാലിന്റെ വിവാഹത്തിന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും പങ്കെടുക്കുനെത്തുന്ന വീഡിയോ യൂട്യൂബില്‍ മുമ്പ തന്നെ വൈറലാണ്. 1993 ല്‍ ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ നേരില്‍ കണ്ടപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ട് മമ്മൂട്ടി ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് നടന്‍ സഞ്ജു ശിവറാമും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here