I.M. Vijayan: ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍. വിജയന്റെ പേരെഴുതിയ മിലാന്റെ ഒമ്പതാം നമ്പര്‍ ജേഴ്സിയാണ് ക്ലബ്ബ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് സമ്മാനിച്ചത്. മിലാന്റെ ഇതിഹാസ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, റാഫേല്‍ ലിയോ, അലെസ്സിയോ റൊമാനോലി എന്നിവരെല്ലാം ഒപ്പിട്ടതാണ് ജേഴ്‌സി.

കേരളത്തിലെ എ സി മിലാന്‍ ഫുട്ബോള്‍ അക്കാദമിയിലെ മുഖ്യ പരിശീലകന്‍ ആല്‍ബര്‍ട്ടോ ലകാന്‍ഡെല നേരിട്ട് ജേഴ്സി സമ്മാനിക്കുന്ന വീഡിയോ ഐ എം വിജയന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു. 2003-ല്‍ സജീവ ഫുട്ബോളില്‍ നിന്ന് വിരമിച്ച വിജയന്‍ ഇപ്പോള്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here