38 കോടി ആദ്യദിന കളക്ഷനുമായി ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍;കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്| Godfather

മലയാള ചിത്രം ‘ലൂസിഫര്‍’ന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ(Godfather) കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ചിത്രം ആദ്യദിനം വാരിയത് 38 കോടിയാണ്. സിനിമയുടെ ആഗോള കളക്ഷനാണിത്. ആന്ധ്രപ്രദേശ്‌തെലങ്കാനയില്‍ നിന്നും 23 കോടിയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്. അതേസമയം അവധി ദിനങ്ങള്‍ ആയിട്ടുകൂടി പ്രതീക്ഷിച്ച കലക്ഷന്‍ സിനിമയ്ക്കു ലഭിച്ചില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. റാം ചരണ്‍, ആര്‍.ബി. ചൗദരി, എന്‍.വി. പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിരഞ്ജീവിയുടെ സ്‌ക്രീന്‍ പ്രസന്‍സും സല്‍മാന്‍ ഖാന്റ അതിഥിവേഷവും സത്യദേവ് കഞ്ചരണയുടെ വില്ലന്‍ വേഷവുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകളായി എടുത്തുപറയുന്നത്. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രം തെലുങ്കില്‍ ഇല്ല. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്.

എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ പുനരവതരിപ്പിക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹന്‍രാജ മുമ്പ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News