വിനോദ സഞ്ചാരത്തിന്റെ പേരില്‍ നടക്കുന്ന കൈവിട്ട കളികള്‍ നയിക്കുന്നത് അപകടത്തിലേക്ക്

വിദ്യാര്‍ത്ഥികളുടെ വിനോദ ,പഠന യാത്രകള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകുമെന്ന് വിദഗ്ദ്ധര്‍. അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് വഴി മാത്രമേ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ സംഘടിപ്പിക്കാവൂ
സര്‍ക്കാര്‍ ഉത്തരവ് പാലിക്കപ്പെടുന്നില്ല. മോട്ടോര്‍ വാഹന വകുപ്പ് കരിമ്പട്ടികയില്‍ പെടുത്തിയ ബസ്സ്, വിനോദയാത്രക്കായി വിളിച്ച സ്‌കൂള്‍ അധികൃതരുടെ വീഴ്ചയും ഇതോടെ ചര്‍ച്ചയാവുകയാണ്. സ്വമേധയാ കേസ്സടുത്ത ഹൈക്കോടതിയും കര്‍ശന നടപടിയിലേക്ക് കടക്കുകയാണ്.

വിനോദ സഞ്ചാരത്തിന്റെ പേരില്‍ നടക്കുന്ന അപകടകരമായ കളികള്‍ സമൂഹശ്രദ്ധയില്‍ എത്തിച്ച ഒരു സംഭവമായിക്കുന്നു പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജിലെ ഈ ദൃശ്യങ്ങള്‍. വിദ്യാര്‍ത്ഥികള്‍ ഉള്ളിലിരിക്കെ ബസ്സിന് മുകളില്‍ പൂത്തിരി കത്തിക്കുന്ന
തീക്കളി.തീ പടര്‍ന്നെങ്കിലും ഭാഗ്യത്തിനാണ് അന്ന് ദുരന്തം ഒഴിവായത്. ഇതില്‍ ഒതുങ്ങുന്നില്ല വിനോദസഞ്ചാരത്തിന്റെ പേരിലുള്ള കൈവിട്ട കളികള്‍. കുട്ടികളെ ആകര്‍ഷിക്കാന്‍ രൂപം മാറ്റിയും, വേഗത കൂട്ടാന്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പ്പെടുത്തിയും , നിരോധിത ലൈറ്റുകളും ഹോണുകളും ഉപയോഗിച്ചും നിയമലംഘനങ്ങള്‍ ഒരുപാടുണ്ട് ഈ മേഖലയില്‍ .

പെരുമണ്‍ സംഭവത്തെ തുടര്‍ന്ന് കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. ഈ വര്‍ഷം ജൂലൈ 7 ന് ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ നടപടികളും ഉണ്ടായി. വിനോദയാത്രകളുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ചില്‍ തന്നെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് വഴി മാത്രമേ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ സംഘടിപ്പിക്കാവൂ എന്ന വിദ്യാലയ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. ഇപ്പോള്‍ അപകടത്തില്‍ പെട്ട സ്‌കൂള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദേശത്തിന് ഒരു വിലയും കല്‍പിച്ചില്ല. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ബസ്സാണ് ഇന്ന് അപകടത്തില്‍ പെട്ടത് എന്നറിയുമ്പോഴാണ് ലംഘിക്കപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്റെ പ്രാധാന്യം വ്യക്തമാവുക. വിനോദയാത്ര സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മാത്രമല്ല വിനോദയാത്രകള്‍ സംഘടിപ്പിക്കുന്ന വിദ്യാലയ അധികൃതര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് വിദഗദ്ധര്‍

ഏതായാലും പുതിയ സാഹചര്യത്തില്‍ കര്‍ശന നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞു. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ കേസ്സെടുത്ത കോടതി മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും നോട്ടീസ് അയച്ചിരിക്കുകയാണ്. നിരോധിത ഫ്‌ലാഷ് ലൈറ്റുകളും ഹോണുകളും ഘടിപ്പിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് കോടതി നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News