കുവൈറ്റിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം | Kuwait

കുവൈത്തിൽ പുതിയ മന്ത്രിസഭക്കു ഡെപ്യൂട്ടി അമീർ ഷൈഖ് നവാഫ് അൽ അഹമദ് അൽ ജാബൈർ അൽ സബാഹ് അംഗീകാരം നൽകി. പ്രധാനമന്ത്രി ഷൈഖ് അഹമദ് അൽ നവാഫ് അൽ അഹമദ് അൽ സബാഹ് നൽകിയ മന്ത്രിമാരുടെ പേരുകൾ ആണ് ഡെപ്യൂട്ടി അമീറിന്റെ ഉത്തരവിലൂടെ ഉണ്ടായത്.

പതിനഞ്ച് അംഗമന്ത്രിസഭയിൽ എട്ടു പുതുമുഖങ്ങളും രണ്ട് വനിതകളും ഉണ്ട്. ഷൈഖ് അഹമദ് അൽ നവാഫ് അൽ അഹമദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭയാണിത്.

കഴിഞ്ഞ മന്ത്രി സഭയിൽ ഒന്നാം ഉപപ്രധാന മന്ത്രിയായിരുന്ന ഷൈഖ് തലാൽ ഖാലിദ് അൽ സബാഹയും, വിദേശകാര്യ മന്ത്രിയായിരുന്ന ഷൈഖ് നാസർ അഹമദ് മുഹമ്മദ് അൽ സബാഹയും ഈ മന്ത്രിസഭയിൽ പ്രസ്തുത വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News