PKS:പികെഎസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ഒക്ടോബര്‍ 10 ന്

ഒക്ടോബര്‍ 3ന് നടത്താനിരുന്നതും മാറ്റിവയ്ക്കപ്പെട്ടതുമായ പികെഎസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ഒക്ടോബര്‍ 10ന് നടത്താന്‍ പികെഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

വെള്ളയമ്പലം ശ്രീ അയ്യന്‍കാളി സ്‌ക്വയറില്‍ നിന്നും രാവിലെ 10.30ന് മാര്‍ച്ച് ആരംഭിക്കും.അരലക്ഷം പേര്‍ മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുക്കും.
”ഭൂമി,വീട്,സ്വകാര്യ -എയ്ഡഡ് മേഖലയില്‍ തൊഴില്‍ സംവരണം” എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പികെഎസ് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാന വാഹന പ്രചരണജാഥ സംഘടിപ്പിച്ചിരുന്നു.

അന്തരിച്ച സഖാവ് കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ജാഥ പൂര്‍ത്തിയാക്കാതെ കുണ്ടറയില്‍ അവസാനിപ്പിക്കുകയും സെക്രട്ടറിയേറ്റ് മാര്‍ച്ച് മാറ്റി വയ്ക്കുകയുമായിരുന്നു.മാര്‍ച്ച് വിജയിപ്പിക്കാന്‍ ഒക്ടോബര്‍ 10ന് രാവിലെ 10 മണിക്ക് മുമ്പായി വെള്ളയമ്പലത്ത് എത്തിച്ചേരണമെന്ന് സംസ്ഥാന പ്രസിഡന്റെ വണ്ടിത്തടം മധുവും,സംസ്ഥാന സെക്രട്ടറി മുന്‍ എം.പി.അഡ്വ.കെ.സോമപ്രസാദും പ്രസ്തവനയിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News